ബലാ സഹചര ഏരണ്ഡ ശുണ്ഠീ രാസ്നാ സുരദ്രുമെെഃ
സ സിന്ദൂവാര ലശുനെെഃ അഷ്ടവർഗ്ഗോ അനിലാപഹഃ
കുറുന്തോട്ടി വേര്, കരിങ്കുറിഞ്ഞി വേര്,വെളുത്താവണക്കിൻ വേര്,ചുക്ക്,അരത്ത,ദേവദാരം,കരിനൊച്ചി വേര്, വെളുത്തുള്ളി ഇവ കഷായം വെച്ച് സേവിക്കുക. എല്ലാ വാതരോഗങ്ങളും ശമിക്കും.
രക്താദി മർദ്ദത്തിൽ ഈ കഷായം വെച്ചു കുടിക്കുന്നതുകൊണ്ട് നല്ല മാറ്റം കാണുന്നുണ്ട്. അനുപാനമായി ഗന്ധർവ്വഹസ്താദിയേരണ്ടം, ധന്വന്തരം ഗുളിക, സർപ്പ ഗന്ധ ഗുളിക, ഗോരോചനാദി ഗുളിക. ഇവയിലേതെങ്കിലും യുക്തിക്കനുസരിച്ച് ഉപയോഗിക്കാം..