Friday, July 6, 2012

Tat-vidyaa Sambhashanam


This Post is is Contributed by Dr. Divya P.S, from Guruvayoor  


We humans are eager to acquire knowledge from all the sources what ever available…. Even if we go through our ancient scripts,,vedas ,puranas etc..we can see that human beings are having that inborn character of acquiring knowledge from all the sources what ever  available. Here comes the role of discussion  ,transfer and transformation of knowledge …

Vedas Says it as 

"Anobhadra: Krithavo yantha ViswathaH:"

let the noble thought of knowledge come from all around 

From the thoughts of our acharyas the method of gaining knowledge are of 3 types :


  1. Adhyayana
  2. Adhyaapana
  3. Tat vidyaa sambhasha.

  Tat vidyaa sambhashanam:

“ Bhishak bhishakena saha samvadayeth”

      Two or more acharyas or vidwans assembled for shasthra charcha(scientific Discussion) or wada(Arguments) vidwada ,it is known as “Tat vidyaa Sambhashanam”

It is of 2 types :

  1.  Sandhaya sambhasha
  2.  Vigruhya sambhashana                      
Sandhya Sambhashana :
           It is a friendly discussion of increasing the knowledge ,reducing the doubts to establish the truth.it is only the group of discussion but  not the competition.

Vigruhya sambhashana                     
               It is aimed to present the personal talents by defeating the opponent

Jalpa & vitanda are the methods of it.

  Jalpa:-  (disputation): this  is to get success in the wada,by showing the error of vipaksha (opponent) and presenting supportive positive evidences of swapaksha(ally)

Vitanda:- (wrangling):it is an irrelevant  argument in which there will be only eliciting the errors of vipaksha without self evidences

Benefits of Tat vidyaa sambhashana:

    It is an art of  presentation ,the doubts get cleared and unknown things made known.The grip and interest in subject ,name,fame etc..increases.
      Thus  the knowledge is unlimited ,increasing day by day ,hence tat vidyaa sambhashanam  helps for the exchange of  views by which there is every possibility for the aggravation of knowledge.

President Patil supports patenting of Ayurvedic medicines


Describing Ayurveda as a "vital part" of India's rich culture, President Pratibha Patil today said awareness should be created about its advantages besides patenting more forms of ayurvedic medicine.

She also asked manufacturers of Ayurveda medicine to adhere to basic principles of the traditional form of medicine as written in ancient manuscripts.

"Ayurveda is vital part of our country's culture. We should work towards patenting more ayurvedic medicines because many other countries have patented these medicines in their names. Ayurveda is becoming popular across the world and we should take a lead in patenting these," she said... Read More

Tuesday, July 3, 2012

അദ്ധ്യായം-ഒന്ന്-ആയുഷ്കാമീയം

അഷ്ടാംഗഹൃദയം അദ്ധ്യായം 1  ആയുഷ്കാമീയം

രാഗാദി രോഗാൻ സതതാൻ അനുഷ്ക്താൻ
അശേഷകായ പ്രസൃതാൻ അശേഷാൻ
ഔത്സുക്യ മോഹ അരതിദാൻ ജഘാന
യോ അപൂർവ വൈദ്യായ നമോ അസ്തു തസ്മൈ

ഇഷ്ട ദേവതാ സ്മരണ ചെയ്യുന്നതു എതൊരു കര്യത്തിന്റെയും വിജയത്തിനാവശ്യമാണല്ലോ, അതുകൊണ്ടു തന്നെ ഇവിടെ വൈദ്യരിൽ  വൈദ്യനായതു ആരോ  അവനെ നമസ്കരിക്കുന്നു .
രാഗാദികളായ  രോഗങ്ങളെ ജയിച്ച ആ അപൂർവ്വ വൈദ്യനു എന്റെ നമസ്കാരം
രാഗാദികൾ മാനസികങ്ങളായ  രോഗങ്ങളാണു അവയാകട്ടെ ജനനം മുതൽ മരണം വരെ മനുഷ്യന്റെ സന്തത സഹചാരിയാണു. അവയേ ജയിക്കുക സാധാരണ വൈദ്യനു സാധ്യമല്ലാ അതുകൊണ്ടു അവയെ ജയിച്ച വൈദ്യനെ നമിക്കുന്നു

രഗദികൾ- ക്രോധ , കാമ , മദ, മാത്സര്യാദികൾ


അതാഥ ആയുഷ് കാമീയം അധ്യായം വ്യാഖ്യാസ്യാമ:
ഇതിഹ സ്മാഹു: അത്രേയാദയോ മഹർഷയ:

അത്രേയാദിഭഗവാനാൽ പറയപ്പെട്ട അയുഷ്കാമീയം എന്ന അദ്ധ്യാത്തെ കുറിച്ചു ഇവിടെ പറയാം

ആയു കാമയമനേന ധർമ്മ അർത്ഥ സുഖ സാധനം
ആയുർവേദോപദേശേഷു വിധേയ പരമാദര

1
പുരുഷാർത്ഥങ്ങളായ ധർമ്മം അർത്ഥം കാമം എന്നിവയെ ആഗ്രഹിക്കുന്നവൻ  ആയുസിനെ സംരക്ഷിക്കേണ്ടതു  പുരുഷാർത്ഥ സാധനത്തിനു അത്യാവശ്യമാണു
അങ്ങനെ പുരുഷാർത്ഥങ്ങൾ പൂർത്തീകരിക്കണം എന്നാഗ്രഹിക്കുന്ന മനുഷ്യൻ ആയുസ്സിനേയും ആരോഗ്യത്തേയും രക്ഷിക്കുവാൻ എല്ലവിധ ആദരവോടും കൂടി ആയുർവേദത്തിൽ പറയപ്പെട്ടിട്ടുള്ള തത്വങ്ങളെ ആചരിച്ചു പോരേണ്ടതാകുന്നു


ബ്രഹ്മാ സ്മൃത്വാ ആയുഷോ വേദം പ്രജാപതിം അജിഗ്രഹൽ
സോ അശ്വിനൗ തൗ സഹസ്രാക്ഷം സോ അത്രി പുത്രാദികാൻ മുനീൻ
തേ അഗ്നിവേശാദികാം തേ: തു പൃഥക് തന്ത്രാണി തേനിര

2
ബ്രഹ്മാവിനാൽ ഓർത്തെടുക്കപ്പെട്ട ആയുസ്സിന്റെ  വേദം പ്രജാപതിക്കും  പ്രജാപതിയിൽ നിന്നും അശ്വിനി കുമാരന്മാർക്കും  അവരിൽ നിന്നും ഇന്ദ്രനും (സഹസ്രാക്ഷൻ) ഇന്ദ്രനിൽ നിന്നും   ആത്രേയാദി മുനിമാർക്കും  അവരിൽ നിന്നും അഗിനിവേശനും മറ്റു മുനിമാരിലേക്കും പകർന്നു നല്കി  അതിൽ നിന്നും അഗിവേശാദികൾ സ്വന്തമായി വെവ്വേറെ തന്ത്രങ്ങൾ രചിച്ചു

തേഭ്യോ അതി വിപ്രകീർണേഭ്യ:  പ്രായ: സാര തരോച്ചയ:
ക്രിയതേ അഷ്ടാംഗഹൃദയം ന അതി സംക്ഷേപ വിസ്തരം
കായ ബാല ഗ്രഹ ഊർദ്ധ്വാംഗ ശല്യ ദംഷ്ട്രാ ജരാ വൃഷാൻ
അഷ്ടവംഗാനി തസ്യ ആഹു ചികിത്സാ യേഷു സംശ്രിതാ

3

അതിൽ അങ്ങുമിങ്ങുമായി ചിതറികിടക്കുന്ന സാരംശങ്ങൾ  എല്ലാം എടുത്തു അധികം നീട്ടാതെയും അധികം കുറുക്കാതെയും കായ , ബാല , ഗ്രഹ , ഊർദ്ധ്വാംഗം  , ശല്യ , ദംഷ്ട്രാ, ജരാവൃഷാൻ എന്നീ എട്ടംഗങ്ങളൊടു കൂടിയ  അഷ്ടാംഗഹൃദയം എന്ന   ഈ ഗ്രന്ഥം രചിക്കുകയുണ്ടായി


വായു: പിത്ത കഫ: ച ഇതി ത്രയോ ദോഷ സമാസത:
വികൃത അവികൃതാ ദേഹം ഘ്നന്തി  തേ വർത്തയന്തി ച
തേ വ്യാപിനോ അപി ഹൃത് നാഭ്യോ: അധോ മദ്ധ്യ ഊർദ്ധ്വ സംശ്രയാ:

4

വായു:(വാതം), പിത്തം, കഫം എന്നിങ്ങനെ  മൂന്നു ദോഷങ്ങൾ, ഈ ദോഷങ്ങളുടെ വികൃതി(സമാവസ്ഥയിൽ നിന്നും ഉള്ള വ്യതിചലനം)രോഗങ്ങൾ ഉണ്ടാകുന്നതിനും അവികൃതി (സമാവസ്ഥ)ശരീരത്തിന്റെ നല്ല രീതിയിലുള്ള പ്രവർത്തനങ്ങൾക്കും കാരണമാകുന്നു

ഈ മുന്നു ദോഷങ്ങൾ ഹൃദയം , നാഭി, മദ്ധ്യ ശരീരത്തിലും ഊർദ്ധ്വ ഭാഗത്തുമായി വ്യാപിച്ചിരിക്കുന്നു. ഇവിടെ മൂന്നു ദോഷങ്ങളും അവയുടെ പൊതുവായൊരു സ്ഥാനവും പറഞ്ഞിരിക്കുന്നു (അദ്ധ്യായം 12 ദോഷഭേദിയ അധ്യായത്തിൽ ഈ ദോഷങ്ങളെക്കുറിച്ചും അവയുടെ ഓരോന്നിന്റെയും അഞ്ചു വിധഭേദങ്ങളും കർമ്മങ്ങളും വിശദമായി പറഞ്ഞിട്ടുണ്ടു)

ഇവിടെ ത്രിദോഷങ്ങൾക്കു അവയുടെ ഒരു ക്രമം പറഞ്ഞിരിക്കുന്നു ഒന്നു നോക്കിയാൽ സംഹിതയിൽ പലയിടത്തും ഈ ക്രമത്തിനെ പിന്തുടർന്നു പല കാര്യങ്ങളും പറംഞ്ഞിട്ടുള്ളതായി കാണാം

വാതം പിത്തം കഫം എന്നിങ്ങനെയുള്ള മൂന്നു ദോഷങ്ങളിൽ വാതവും പിത്തവും അവയുടെ സാമാന്യമായ ഗുണഗണങ്ങളാൽ ഗോചരമകുന്നു എന്നാൽ കഫത്തിനെ ഗുണഗണങ്ങാളാലും ശ്ലേഷ്മരൂപത്തിലും കാണുവാൻ സാധിക്കും


വയോ: അഹോരാത്രി ഭുക്താനാം തേ അന്ത മദ്ധ്യാദിഗ ക്രമാൽ
തൈ: ഭവേത് വിഷമ തീക്ഷ്ണോ മന്ദ ച അഗ്നി സമൈ: സമൈ:
കോഷ്ട: ക്രൂരോ മൃദു: മദ്ധ്യോ മദ്ധ്യ: സ്യാത് തസ്മൈ: അപി
ശുക്ലാർത്തവ തൈ: ജന്മാദൗ വിഷേണ ഏവ വിഷക്രിമേ:
തൈ: ച തിസ്ര: പ്രകൃതയോ ഹീന മദ്ധ്യോത്തമാ പൃഥക്
സമധാതു സമസ്താസു ശ്രേഷ്ഠാ നിന്ദ്യാ ദ്വിദോഷജാ:

5
വയസ്സ്  ദിവസം( ദിനവും രാത്രിയും)ആഹാരം കഴിച്ചതിനു ശേഷം എന്നിവയുടെ അവസാനത്തിൽ, മധ്യത്തിൽ, ആദ്യം എന്നീ ക്രമത്തിൽ വാതം പിത്തം കഫം എന്നിവ പ്രധാനമായും  ഉണ്ടാവും

അതായതു വയസ്സിന്റെ ആദ്യം ബാല്യാവസ്ഥയിൽ കഫത്തിനു പ്രാധാന്യവും മധ്യാവസ്ഥയിൽ യൗവനത്തിൽ പിത്തത്തിനും വാർധക്യാവസ്ഥയിൽ വാതത്തിനും ആയിരിക്കും പ്രാധാന്യം

അഗ്നി - ശരീരത്തിൽ പതിമൂന്നു വിധ അഗ്നികളാണു ഉള്ളതു
അവ
പഞ്ച ഭൗതിക അഗ്നികൾ - 5 എണ്ണം
സപ്തധാത്വാഗ്നികൾ -7എണ്ണം
ജഠരാഗ്നി        -1
ഈ പതിമൂന്നും വാത പിത്ത കഫങ്ങളുടെ ഏറ്റകുറച്ചിലുകൾക്കനുസരിച്ചു മൂന്നായി തിരിയുന്നു
വാതം- വിഷമഗ്നിയ്ക്കും
പിത്തം - തീക്ഷ്ണാഗ്നിയ്ക്കും
കഫം - മന്ദാഗ്നിയ്ക്കും കാരണമാകുന്നു
അതുപോലെ തന്നെ കോഷ്ടം- കോഷ്ടം എന്നതു വയറ്റിലെ ആന്തരികാവയവങ്ങളെയാണു ഇവിടെ കണക്കാക്കിയിരിക്കുന്നതു ഈ കോഷ്ടം അവയുടെ സ്വഭാവം അനുസരിച്ചു മൂന്നായി തരം തിരിക്കാം
ക്രുര മൃദു മദ്ധ്യമം എന്നിങ്ങനെ മുൻപു അഗ്നിയെ മൂന്നയി തിരിചതുപോലെ ഇവിടെ ആന്തരികാവയവങ്ങളേയും തിരിച്ചിരിക്കുന്നു
ശുക്ളം ആർത്തവം ഇവയുടെ സംയോഗത്താൽ ഉണ്ടാകുന്ന ഗർഭത്തിൽ പുംബീജത്തിലും സ്ത്രീ ബീജത്തിലും ഉണ്ടായിരുന്ന ദോഷങ്ങളുടെ ഏറ്റക്കുറച്ചിലുകൾക്കനുസരിച്ച് വിഷത്തിൽ നിന്നും വിഷക്രിമികൾ ഉണ്ടാകുന്നതു പോലെ മതാപിതാക്കളുടെ ബീജസ്വഭാവത്തിൽ നിന്നും  എകദോഷപൃക്രുതിയായും , ദ്വിദോഷ പ്രകൃതിയായും, സമപ്രകൃതിയായും സന്താനങ്ങൾ ഉണ്ടാകും
ഇവമൂന്നിലും സമദോഷപ്രകൃതി ശ്രേഷ്ടവും, ദ്വിദോഷജ പ്രകൃതി നിന്ദ്യവും ആകുന്നു

തത്ര രൂക്ഷോ ലഘുശീത: ഖര: സൂക്ഷ്മ ചലോ അനില:
പിത്തം സസ്നേഹ തീക്ഷ്ണ ഉഷ്ണം ലഘു വിസ്രം സരം ദ്രവം
സ്നിഗ്ദ ശീതോ ഗുരു: മന്ദ: ശ്ലക്ഷ്ണോ മൃത്സ്ന: സ്ഥിര കഫ:
സംസർഗ സന്നിപാത: ച തദ് ദ്വി ത്രി ക്ഷയ കോപത:
6
വായുവിന്റെ ഗുണഗണങ്ങൾ
രൂക്ഷത ലഘുത ശീതത ഖരത സൂക്ഷ്മത ചലസ്വഭാവം
പിത്തത്തിന്റെ ഗുണഗണങ്ങൾ
സ്നേഹത്വം, തീക്ഷ്ണത, ഉഷ്ണത, ലഘുത, വിസ്രത, സരത, ദ്രവത
കഫത്തിന്റെ ഗുണഗണങ്ങൾ
സ്നിഗ്ദധത , ശീതത, ഗുരുത, മന്ദത, ശ്ലക്ഷ്ണത, മൃത്സ്നത, സ്ഥിരത


രസ അസൃക് മാംസ മേദോ അസ്ഥി മജ്ജ ശുക്ലാനി ധാതവഃ
സപ്ത ദൂഷ്യാ മലാ മൂത്ര ശകൃത് സ്വേദാദയഃ മലഃ അപി ച
വൃദ്ധിഃ സമാനൈഃ സർവ്വേഷാം വിപരീതൈഃ വിപര്യയഃ

7
രസം, അസൃക്(രക്തം), മാംസം, മേദസ്, അസ്ഥി, മജ്ജ, ശുക്രം എന്നിങ്ങനെ ഏഴു ധാതുക്കളും ഈ എഴു ധാതുക്കളെ തന്നെ ദൂഷ്യങ്ങൾ എന്നും പറയപ്പെടുന്നു മൂന്നു മലങ്ങൾ മലം, മൂത്രം പിന്നെ സ്വേദം (വിയർപ്പ്) എന്നിങ്ങനെ

രസഃ സ്വദു അമ്ള ലവണ തിക്തോഷ്ണ കഷായകഃ
ഷഡ്  ദ്രവ്യം ആശ്രിതാഃ തേ ച യഥാപൂർവ്വം ബലാവഹ


8
രസങ്ങൾ(സ്വദുകൾ/രുചികൾ) സ്വദ്(മധുരം), അമ്ളം(പുളിപ്പു),ലവണം(ഉപ്പുരസം),തിക്തം(കയ്പ്പു),ഉഷ്ണം(എരിവു),കഷായം(ചവർപ്പു) എന്നു ദ്രവ്യങ്ങളെ ആശ്രയിച്ചു ആറാകുന്നു അവ ഒന്നിനൊന്നു ബലവാന്മാരും ആകുന്നു


തത്രാദ്യായ മാരുതം ഘ്നന്തി ത്രയ തിക്താദയ കഫം
കഷായ തിക്ത മധുരാഃ പിത്തം അന്യേതു കുർവ്വതേ
ശമനം കോപനം സ്വസ്ഥഹിതം ദ്രവ്യം ഇതി ത്രിധാ

9
അതിൽ ആദ്യമൂന്നു രസങ്ങൾ അതായത്- സ്വദ്(മധുരം), അമ്ളം(പുളി) ,ലവണങ്ങൾ(ഉപ്പു) വായുവിനെ കുറക്കുന്നു
തികതം(കയ്പ്പു), ഉഷ്ണം(എരിവു),കഷായം(ചവർപ്പ്)ഇവ കഫത്തെ കുറക്കുന്നു
കഷായം(ചവർപ്പു, തിക്തം(കയ്പ്പൂ),മധുരങ്ങൾ പിത്തത്തേയും കുറക്കുന്നു

ഉഷ്ണ ശീത ഗുണോല്‍കര്‍ഷാത് അത്ര വീര്യം ദ്വിധാ സ്മൃതം

ത്രിധാ വിപാകോ ദ്രവ്യസ്യ സ്വാദു അമ്ള കടുകാത്മകഃ

10
ഗുണങ്ങള്‍  രണ്ടു തരം ഉഷണം എന്നും ശീതം എന്നും
വിര്യങ്ങളും രണ്ടു വിധം 
 ഉഷണം എന്നും ശീതം എന്നും

വിപാകങ്ങള്‍ മൂന്നു വിധം  സ്വദു  അമ്ളം കടു  എന്നിങ്ങനെ

ഗുരു മന്ദ ഹിമ സ്നിഗ്ദ ശ്ലക്ഷ്ണ സാന്ദ്ര മ്രുദു സ്ഥിരാഃ
ഗുണാഃ സസൂക്ഷ്മ വിശദാ വിംശതി  സവിപര്യയഃ
11
ഗുരു, മന്ദം, ഹിമം, സ്നിഗ്ദം ശ്ക്ഷ്ണം സാന്ദ്രം മൃദു സ്ഥിരം,സൂക്ഷ്മം, വിശദം
ഇങ്ങനെ പത്തു ഗുണങ്ങളും അവയുടെ വിപരീതങ്ങളായ പത്തു ഗുണങ്ങളും ചേർന്നു ഇരുപതു ഗുണങ്ങൾ
ഗുരു- ഗുരു-ഗുരുത്വമുള്ളതു, ദഹിഗുരു-ശരീരത്തിനു  ഗുരുത്വം ഉണ്ടാക്കുന്നതു,ബൃഹ്മണത്തെ ഉണ്ടാക്കുന്നതു
ലഘു - ലഘുതയുള്ളതു, ഭാരം കുറവുള്ളതു,ശരീരത്തിനു ലഘുത്വം ഉണ്ടാക്കുന്നതു
മന്ദം-കർമ്മങ്ങൾക്ക് കുറവു വരുന്ന അവസ്ഥ,
തീക്ഷ്ണം - ഷാര്‍പ്പ് , -ശോധനമാകുന്നു കര്‍മ്മം
ഹിമം - തണുപ്പ്- ഹിമത്തിന്റെ കർമ്മം സ്തംഭനം
ഉഷ്ണം- ചൂട്- ഉഷ്ണത്തിന്റെ കർമ്മം സ്വെദനവും ആകുന്നു

സ്നിഗ്ദം-നുലവുള്ളത് ,ജലാംശം ഉള്ളത്, കര്‍മ്മം ക്ലേദനമാകുന്നു
രൂക്ഷം- പരുപരുപ്പുള്ളത്, ജലതത്വം കുറവുള്ളത് , കര്‍മ്മം ശോഷനമാകുന്നു
ശ്ലക്ഷ്ണ-പരുഷം
സാന്ദ്ര-ദ്രവം
മൃദു-കഠിനം
സ്ഥിരം-ചലം
സൂക്ഷ്മം-സ്ഥൂലം
വിശദം-പിച്ചിലം

കാല അർത്ഥ കർമ്മണാം യോഗൊ ഹീന മിത്ഥ്യാ അതിമാത്രകഃ
സമ്മ്യക് യോഗശ്ച വിജ്ഞേയോ രോഗ ആരോഗ്യ കാരണം
12
കാലം, അര്‍ത്ഥം (ഇന്ദ്രിയാര്‍ത്ഥം),കര്‍മ്മം  എന്നിവയുടെ
സമ്യക് യോഗം, ഹീനയോഗം,മിത്ഥ്യാ യോഗം, അതിയോഗം ഇവ ആരോഗ്യത്തിനും രോഗത്തിനും കാരണമാകുന്നു
 ഇവ 12ആം അദ്ധ്യായത്തില്‍ വിവരിച്ചിട്ടുണ്ട്

രോഗസ്തു ദോഷ വൈഷമ്യം ദോഷ സാമ്യം അരോഗതാ
നിജ ആഗന്തുജ ഭേദേന തത്ര രോഗാ: ദ്വിധാ മതാഃ
തേഷാം കായ മനോ ഭേദാദ് അധിഷ്ടാനം അപി ദ്വിദാ
രജഃ തമഃ ച മനസോ ദ്വൗ ച ദോഷൗ ഉദാഹൃതൗ
13

രോഗം എന്നുള്ളത് ദോഷങ്ങളുടെ വിഷമാവസ്ഥയും , ദോഷസാമ്യം ആരോഗ്യവും ആകുന്നു
രോഗങ്ങള്‍ - ശാരീരികമെന്നും മാനസികമെന്നും രണ്ടായി തിരിച്ചിരിക്കുന്നു
ശാരീരിക രോഗങ്ങളെ -നിജം. ആഗന്തുജം എന്നിങ്ങനെ വീണ്ടും രണ്ടായി തിരിച്ചിരിക്കുന്നു
നിജരോഗങ്ങള്‍ -ദോഷങ്ങളുടെ ദൂഷീകരണാം കാരണം ഉണ്ടാകുന്ന അസാമ്യവസ്ത സൃഷ്ടിക്കുന്ന രോഗങ്ങള്‍
ആഗന്തുജം എന്നതു - പുറമെ നിന്നുള്ള ഒരു ശക്തിയാല്‍ ഉണ്ടാകുന്ന രോഗങ്ങള്‍
ഉദാ:- വീഴ്ച, യുദ്ധത്തില്‍ എല്ക്കുന്ന മുറിവുകള്‍ മൃഗങ്ങളാല്‍ ഉണ്ടായേക്കാവുന്ന മുറിവുകള്‍



Sunday, July 1, 2012

പ്രാർത്ഥന



അനേക ജന്മ സമ്പ്രാപ്തൗ
കർമ്മ ബന്ധവിദാഹിനേ
ആത്മ ജ്ഞാന പ്രദാനേന
തസ്മൈ ശ്രീ ഗുരവേ നമ:

അനേക ജന്മങ്ങളാൽ  സമ്പാദിച്ച കർമ്മ ബന്ധങ്ങളാൽ നശിപ്പിക്കപ്പെടാത്ത ആ  ജ്ഞാനം  പകർന്നു തരുന്ന ഗുരുവിനെ വന്ദിച്ചു കൊള്ളുന്നു 

Ideal qualities of a kitchen

Ideal qualities of a kitchen उच्चै : प्रशस्त दिक् देशं बहुवातायनं महत् । महानसं सुसंपृष्टं विश्वास्य जनसेवितम् ।। सद् वास्था अधिष्ठित द्...